മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രദേശവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശവാസിയായ വിനീഷിനെ നരഹത്യാക്കുറ്റം ചുമത്തിയാണ് പോലീസ്കേസ് എടുത്തിരിക്കുന്നത്. പത്താം ക്ലാസ് വിദ്യാർഥി അനന്തുവാണ് കഴിഞ്ഞ ദിവസം വേലിയിൽനിന്ന് ഷോക്കേറ്റ് മരിച്ചത്. ഫുട്ബോൾ കളിച്ചശേഷം മടങ്ങിവരുമ്പോഴായിരുന്നു അപകടം. വൈദ്യുതി ലൈനിൽനിന്ന് അനധികൃതമായി കേബിൾവഴി ബന്ധിപ്പിച്ച കമ്പിയിൽനിന്ന് ഷോക്കേൽക്കുകയായിരുന്നു. വേലിയിലേക്ക് വൈദ്യുതി എടുക്കാൻ വേണ്ടി സ്ഥാപിച്ച കമ്പിയിൽ നിന്നാണ് അപകടമുണ്ടായതെന്ന് എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ളവർക്ക് അപകടം ഉണ്ടാകുമെന്ന് അറിഞ്ഞു കൊണ്ടുള്ള പ്രവൃത്തിയാണെന്നും […]









