ജെറുസലേം: ഇസ്രയേൽ ആക്രമണത്തിൽ ദുരിതത്തിലായ ഗാസയിലെ ജനതക്ക് സഹായവും പിന്തുണയുമായി തിരിച്ചസന്നദ്ധപ്രവർത്തകരുടെ കപ്പൽ തടഞ്ഞ് ഇസ്രയേൽ സൈന്യം. കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തൻബർഗ് ഉള്‍പ്പെടെ 12 സന്നദ്ധപ്രവർത്തകരെ ഇസ്രയേൽ കസ്റ്റഡിയിലെടുത്തു. മെഡ്ലീന് എന്ന കപ്പലാണ് ഇസ്രയേല്‍ കസ്റ്റഡിയിലെടുത്തത്. ഗ്രെറ്റയേയും മറ്റ് സന്നദ്ധപ്രവര്‍ത്തകരേയും തിരിച്ചയയ്ക്കുമെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയിരിക്കുന്നത്. വാർത്താവിനിമയ ബന്ധം വിച്ഛേദിച്ചതോടെ കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. കപ്പലുമായി ബന്ധം നഷ്ടപ്പെട്ടതായി ഇന്റര്‍നാഷണല്‍ സോളിഡാരിറ്റി മൂവ്മെന്റ് സഹസ്ഥാപക ഹുവൈദ അറഫ് സ്ഥിരീകരിച്ചു. കപ്പൽ ഗാസ തീരത്ത് എത്താൻ അനുവദിക്കില്ലെന്നന്നാണ് ഇസ്രയേൽ […]