ഷെയ്ൻ നിഗം പോലീസ് വേഷത്തിലെത്തുന്ന ‘ദൃഢം’ സിനിമയുടെ ട്രെയിലർ ഇന്ന് പുറത്തിറങ്ങുന്നതിന് മുന്നോടിയായി ‘ദൃശ്യം’ മോഡലിലുള്ള ഒരു അനൗൺസ്‌മെന്‍റ് വീഡിയോയുമായി സംവിധായകൻ ജീത്തു ജോസഫ്. മലയാളികൾ ഒരിക്കലും മറക്കാത്ത ജോർജ്ജ് കുട്ടിയുടെയും കുടുംബത്തിന്‍റെയും കഥ പറഞ്ഞ ‘ദൃശ്യം’ സിനിമയിലെ സസ്പെൻസ് ഘടകങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് പുതിയ വീഡിയോ ഒരുക്കിയിരിക്കുന്നത്. വീണ്ടും മൺവെട്ടിയുമായി ജീത്തു ജോസഫ് പ്രത്യക്ഷപ്പെട്ടതോടെ, ‘ദൃഢം’ സിനിമയിൽ എന്തായിരിക്കും ഒളിപ്പിച്ചിരിക്കുന്നതെന്ന ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ. ഇ ഫോർ എക്സ്പെരിമെന്‍റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) […]









