മലപ്പുറം: ആശാ സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ല എന്ന മുദ്രാവാക്യമുയര്‍ത്തി ആശമാര്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ പ്രചാരണം നടത്തും. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മിനിയുടെ നേതൃത്വത്തില്‍ ആശമാരുടെ സംഘം ഈ മാസം 12 ന് നിലമ്പൂരിലെത്തും. ഏറ്റവും ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാതെ ആശമാരോട് ക്രൂരമായ അവഗണന തുടരുന്ന സര്‍ക്കാരിനെതിരെ ആശമാര്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. തുടര്‍ന്ന് വീട് കയറി വോട്ടര്‍മാരെ നേരില്‍ കണ്ടും പ്രചാരണം നടത്തും.സെക്രട്ടേറിയറ്റ് പടിക്കല്‍ ഫെബ്രുവരി 10 ന് […]