കാസർകോട്: തെക്കിൽ പറമ്പ ചെറുകരയിൽ 20 കാർബോർഡ് പെട്ടികളിലായി സൂക്ഷിച്ചിരുന്ന 175.68 ലിറ്റർ ഗോവ മദ്യം എക്സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് യുവതി ഉൾപെട രണ്ടു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പറമ്പ ചെറുകര സ്വദേശിയായ വിനിത, നാലേക്കറ സ്വദേശിയായ വിനോദ് കുമാർ എൻ എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിട്ടുള്ളത്. ഇതിൽ ഒന്നാം പ്രതി വിനിതയ്ക്കെതിരെ അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം കൂട്ടാളിയായ വിനോദ് കുമാർ എൻ സ്ഥലത്തില്ലാത്തതിനാൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നില്ല. […]