തിരുവനന്തപുരം: ജീവനക്കാരുടെ പരാതിയിൽ നടൻ കൃഷ്ണകുമാറും മകൾ ദിയയും മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതിയിലാണ് ഇരുവരും പരാതി നൽകിയത്. വെള്ളിയാഴ്ച ഹർജി പരിഗണിക്കും. കൃഷ്ണകുമാറും മകളും ചേർന്ന് തങ്ങളെ തട്ടിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് പണം തട്ടിയെടുത്തെന്ന് ആരോപിച്ച് ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പോലീസ് ഇരുവർക്കുമെതിരെ കേസെടുത്തിരുന്നു. അതേസമയം പരാതി വ്യാജമാണെന്നും സ്ഥാപനത്തിലെ പണം തട്ടിയ സംഭവത്തിൽ കേസെടുത്തതിനു പകരമായി ജീവനക്കാർ നൽകിയ പരാതിയാണിതെന്നുമാണു കൃഷ്ണകുമാർ പ്രതികരിച്ചത്. […]









