കൊച്ചി: സിപിഐയിൽ പാർട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ തർക്കം രൂക്ഷമാകുന്നുവെന്ന് ഉറപ്പിക്കുന്ന ശബ്ദരേഖ പുറത്ത്. ബിനോയ് വിശ്വത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ, സംസ്ഥാന നിർവാഹക സമിതി അംഗം കമല സദാനന്ദൻ എന്നിവരുടെ ശബ്ദരേഖയാണ് ഇപ്പോൾ പുറത്തായത്. ബിനോയ് വിശ്വം സ്വയം പുണ്യാളനാകാൻ ശ്രമിക്കുകയാണെന്നും ഇങ്ങനെയാണെങ്കിൽ അദ്ദേഹത്തിന് നാണംകെട്ട് ഇറങ്ങി പോകേണ്ടിവരുമെന്നുമാണ് നേതാക്കൾ ശബ്ദരേഖയിൽ പറയുന്നത്. അതേസമയം സിപിഐയുടെ സമ്മേളനകാലത്താണ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിക്കെതിരെ പാളയത്തിൽതന്നെ പടയൊരുങ്ങുന്നതെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ ദിവസം […]









