മലപ്പുറം: നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ ഒന്നാംഘട്ട മണ്ഡല പര്യടനത്തിന് ഇന്നുകൊണ്ട് സമാപനമാകും. പ്രചരണത്തിനായി എൽഡിഎഫ് പി രാജീവ്, വി ശിവൻകുട്ടി, റോഷി അഗസ്റ്റിൻ തുടങ്ങി പത്തോളം മന്ത്രിമാരെ ഇറക്കുമ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് , കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തുടങ്ങി നേതാക്കളുടെ നീണ്ട നിരയെയെത്തന്നെ ഇറക്കിയാണ് യുഡിഎഫിന്റെ പ്രചരണം. കൂടാതെ ബിജെപി സ്ഥാനാർത്ഥി നിലമ്പൂർ നഗരസഭ പരിധിയിൽ […]