മനാമ: വോയ്‌സ് ഓഫ് ആലപ്പിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ‘പൂവേ പൊലി 2025’ എന്ന പേരിൽ സെപ്റ്റംബർ 26 ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ബഹ്‌റൈൻ ബീച്ച് ബേ റിസോർട്ടിൽ വച്ച് അതിവിപുലമായി സംഘടിപ്പിക്കുന്ന ഓണാഘോഷത്തിനായി സംഘാടക സമതി രൂപീകരിച്ചു. കലവറ പാർട്ടി ഹാളിൽ നടന്ന യോഗത്തിൽ വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻറ് അനൂപ് ശശികുമാർ അധ്യക്ഷനായി.
‘പൂവേ പൊലി 2025’ ന് വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരി ഡോ: പി വി ചെറിയാൻ ചെയർമാനും, അജിത് കുമാർ, ശരത് ശശി എന്നിവർ ജനറൽ കൺവീനർമാരായും പ്രവർത്തിക്കും. സബ് കൺവീനർമാരായി സനിൽ വള്ളികുന്നം, ദീപക് തണൽ, പ്രസന്നകുമാർ എന്നിവരെ തെരെഞ്ഞെടുത്തു. അനിയൻ നാണു, ടോജി തോമസ്, ബിജു ചേർത്തല, പ്രവീൺ പ്രസാദ്, അവിനാഷ് അരവിന്ദ്, നിതിൻ ചെറിയാൻ, ശ്രീരാജ് ആർ., ജീമോൻ ജോയ്, ജീസ ജീമോൻ, വീണ വൈശാഖ്, ഗിരീഷ് ബാബു, സൈജു സെബാസ്റ്റ്യൻ, രശ്മി അനൂപ്, ഷാജി സെബാസ്റ്റ്യൻ, നന്ദന പ്രശോഭ്, സേതു ബാലൻ, വിഷ്ണു രാധാകൃഷ്ണൻ തുടങ്ങിയവർ പ്രോഗ്രാം കമ്മറ്റി, റിസെപ്ഷൻ കമ്മറ്റി തുടങ്ങിയ വിവിധ കമ്മറ്റികളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. പൊതുയോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ട്രെഷറർ ബോണി മുളപ്പാംപള്ളിൽ നന്ദി അറിയിച്ചു.