Tuesday, January 27, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ഓട്ടോ ഡ്രൈവറുടെ മാസവരുമാനം എട്ടു ലക്ഷം രൂപ! അതും ഓട്ടം പോവാതെ

by News Desk
June 10, 2025
in INDIA
ഓട്ടോ-ഡ്രൈവറുടെ-മാസവരുമാനം-എട്ടു-ലക്ഷം-രൂപ!-അതും-ഓട്ടം-പോവാതെ

ഓട്ടോ ഡ്രൈവറുടെ മാസവരുമാനം എട്ടു ലക്ഷം രൂപ! അതും ഓട്ടം പോവാതെ

മുംബൈ: വണ്ടിയോടിക്കാതെ ഓട്ടോ ഡ്രൈവറുടെ മാസവരുമാനം എട്ടു ലക്ഷം രൂപ! ഞെട്ടിയോ? അതും മുംബൈ പോലൊരു മഹാനഗരത്തില്‍, വണ്ടിയോടിക്കാതെ. എങ്ങനെയാകും അത്? ബെംഗളൂരുവില്‍ നിന്നുള്ള സംരംഭകനായ രാഹുല്‍ രുപാണി ലിങ്ക്ഡ് ഇന്നില്‍ പങ്കുവെച്ച കുറിപ്പിലാണ് രസകരമായ ഇക്കാര്യം പറയുന്നത്. അശോക് എന്നാണ് ഈ ഡ്രൈവറുടെ പേര്. മുംബൈയിലെ യുഎസ് കോണ്‍സുലേറ്റാണ് അശോകിന്റെ ‘തൊഴിലിടം’. വിസയുടെ ആവശ്യത്തിനായി വരുന്നവര്‍ക്ക് ബാഗുകള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയ ഒരു സാധനവും കോണ്‍സുലേറ്റിന് അകത്തേക്ക് കൊണ്ടുപോകാന്‍ കഴിയില്ല.

കോണ്‍സുലേറ്റിലെ ഈ കര്‍ശനമായ നിയമമാണ് അശോക് വരുമാനമാര്‍ഗമാക്കിയത്. അകത്തേക്ക് കയറുമ്പോള്‍ തങ്ങളുടെ ബാഗും മറ്റ് സാധനങ്ങളും എവിടെ വെക്കണമെന്നറിയാതെ വിഷമിക്കുന്നവര്‍ക്ക് അശോക് ‘ദൈവദൂതനാ’കും. കോണ്‍സുലേറ്റില്‍ പോകുന്നവരുടെ സാധനങ്ങള്‍ അവര്‍ തിരികെ വരുന്നതുവരെ അശോക് സുരക്ഷിതമായി കൈവശം വെക്കും. ഇതിനായി ആയിരം രൂപയാണ് അശോക് ഈടാക്കുന്നത്. താന്‍ വിസയുടെ ആവശ്യത്തിനായി മുംബൈയിലെ യുഎസ് കോണ്‍സുലേറ്റില്‍ പോയപ്പോഴാണ് അശോകിനെ കണ്ടതെന്ന് രാഹുല്‍ പറയുന്നു.

‘ബാഗ് അകത്ത് കൊണ്ടുപോകാനാകില്ല. ലോക്കര്‍ ഇല്ല. എന്തുചെയ്യണമെന്നറിയാതെ റോഡില്‍ നില്‍ക്കുമ്പോള്‍ ഒരു ഓട്ടോ ഡ്രൈവര്‍ കൈ കാണിച്ചു. ‘സാര്‍, ബാഗ് തരൂ, ഞാന്‍ സുരക്ഷിതമായി വെക്കാം. ഇതെന്റെ ജോലിയാണ്. ആയിരം രൂപയാണ് ഇതിന് ചാര്‍ജ്’ എന്ന് അയാള്‍ എന്നോട് പറഞ്ഞു. ആദ്യമൊന്ന് മടിച്ചെങ്കിലും ഞാന്‍ ബാഗ് അയാള്‍ക്ക് കൊടുത്തു. അപ്പോഴാണ് എത്ര മികച്ച ബിസിനസാണ് അയാള്‍ ചെയ്യുന്നതെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്.’ -രാഹുല്‍ കുറിച്ചു.

Also Read: കായം കഴിക്കൂ! ഒത്തിരി ഗുണങ്ങൾ നേടാം

തുടര്‍ന്ന് സ്വയം കണക്ക് കൂട്ടിയപ്പോഴാണ് ഒരു മാസം അശോക് അഞ്ച് മുതല്‍ എട്ട് ലക്ഷം രൂപവരെ സമ്പാദിക്കുന്നുണ്ടെന്ന് മനസിലാക്കിയതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. അശോകിന്റെ അനൗദ്യോഗികമായ ലോക്കര്‍ സേവനത്തെ കുറിച്ചുള്ള രാഹുലിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നത്. അശോക് ചെയ്യുന്നതിന്റെ ധാര്‍മ്മികതയും നിയമവശവുമെല്ലാം ആളുകള്‍ ചര്‍ച്ച ചെയ്തു.

ആര്‍പിജി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്കെയും വിഷയത്തില്‍ പ്രതികരിച്ചു. ‘ബാഗ് സൂക്ഷിക്കുന്ന സേവനത്തിലൂടെ അശോക് മാസം എട്ട് ലക്ഷം രൂപ വരെ സമ്പാദിക്കുന്നു. ആപ്പ് ഇല്ല, എംബിഎ ഇല്ല, കേവലം ഇന്ത്യക്കാരന്റെ കഴിവ് മാത്രം’ എന്നാണ് ഗോയങ്കെ എക്സില്‍ കുറിച്ചത്.

The post ഓട്ടോ ഡ്രൈവറുടെ മാസവരുമാനം എട്ടു ലക്ഷം രൂപ! അതും ഓട്ടം പോവാതെ appeared first on Express Kerala.

ShareSendTweet

Related Posts

അലുമിനിയം-ഫോയിൽ-പാചകം:-ഈ-ഭക്ഷണങ്ങൾ-ഒഴിവാക്കിയില്ലെങ്കിൽ-അപകടം
INDIA

അലുമിനിയം ഫോയിൽ പാചകം: ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ അപകടം

January 27, 2026
ആനയിടഞ്ഞു;-പിങ്ക്-പൊലീസിന്റെ-കാർ-കൊമ്പിലുയർത്തി-കുത്തിമറിച്ചു
INDIA

ആനയിടഞ്ഞു; പിങ്ക് പൊലീസിന്റെ കാർ കൊമ്പിലുയർത്തി കുത്തിമറിച്ചു

January 27, 2026
ഉണ്ണികൃഷ്ണൻ-പോറ്റി-പുറത്തിറങ്ങുന്നത്-തടയാൻ-നീക്കം!-പുതിയ-കേസുകൾ-രജിസ്റ്റർ-ചെയ്യാൻ-എസ്‌ഐടി
INDIA

ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങുന്നത് തടയാൻ നീക്കം! പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാൻ എസ്‌ഐടി

January 27, 2026
‘ജനനായകൻ’-തിയേറ്ററിലെത്തുമോ?-സെൻസർ-സർട്ടിഫിക്കറ്റ്-കേസിൽ-മദ്രാസ്-ഹൈക്കോടതി-ഇന്ന്-വിധി-പറയും
INDIA

‘ജനനായകൻ’ തിയേറ്ററിലെത്തുമോ? സെൻസർ സർട്ടിഫിക്കറ്റ് കേസിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും

January 27, 2026
ഇൻസ്റ്റാഗ്രാമിലെ-താരം-ഇനി-വീട്ടിലുണ്ടാക്കാം;-ഇതാ-രുചിയൂറും-ബിസ്കോഫ്-ചീസ്-കേക്ക്!
INDIA

ഇൻസ്റ്റാഗ്രാമിലെ താരം ഇനി വീട്ടിലുണ്ടാക്കാം; ഇതാ രുചിയൂറും ബിസ്കോഫ് ചീസ് കേക്ക്!

January 26, 2026
അബുദബിയിൽ-ഇ-സ്കൂട്ടറുകൾക്കും-ബൈക്കുകൾക്കും-കർശന-നിയന്ത്രണം
INDIA

അബുദബിയിൽ ഇ-സ്കൂട്ടറുകൾക്കും ബൈക്കുകൾക്കും കർശന നിയന്ത്രണം

January 26, 2026
Next Post
ആര്‍എസ്എസും-ഞങ്ങളും-തമ്മില്‍-എന്തെങ്കിലും-ഐക്യമോ-ബന്ധമോ-ഇല്ല;-ഹിന്ദു-മഹാസഭ-പിന്തുണയില്‍-എ-വിജയരാഘവന്‍

ആര്‍എസ്എസും ഞങ്ങളും തമ്മില്‍ എന്തെങ്കിലും ഐക്യമോ ബന്ധമോ ഇല്ല; ഹിന്ദു മഹാസഭ പിന്തുണയില്‍ എ വിജയരാഘവന്‍

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഐ.സി.എഫ്. അനുമോദിച്ചു.

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഐ.സി.എഫ്. അനുമോദിച്ചു.

ബഹ്റൈൻ മലയാളി ബിസിനസ് ഫോറം 11-ാ മത് ഹെല്പ് ആന്റ് ഡ്രിങ്കിന് ജൂൺ 14 ന് തുടക്കമാകും.

ബഹ്റൈൻ മലയാളി ബിസിനസ് ഫോറം 11-ാ മത് ഹെല്പ് ആന്റ് ഡ്രിങ്കിന് ജൂൺ 14 ന് തുടക്കമാകും.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അലുമിനിയം ഫോയിൽ പാചകം: ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ അപകടം
  • ആനയിടഞ്ഞു; പിങ്ക് പൊലീസിന്റെ കാർ കൊമ്പിലുയർത്തി കുത്തിമറിച്ചു
  • ‘നിയമസഭയിൽ അണ്ടർവെയർ പുറത്തുകാണിച്ച് ഡെസ്‌കിന് മുകളിൽ കയറി നിന്ന് അസംബന്ധം മുഴുവൻ പറഞ്ഞ ഒരുത്തനാണ് പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാൻ വരുന്നത്, ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ സ്‌കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോ, ഇത്രയും വിവരദോഷികളെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു മന്ത്രിസഭ കേരള ചരിത്രത്തിലില്ല’- വി ഡി സതീശൻ
  • കോടതി പിരിയുംവരെ തടവ്, 1000 രൂപ പിഴ!! ദേശീയപാത ഉപരോധത്തിൽ ഷാഫി പറമ്പിൽ എംപിക്ക് ശിക്ഷ വിധിച്ച് കോടതി
  • പുരസ്കാര ജേതാക്കളായ സ്ത്രീകളെ നടന്മാരുടെ പിന്നില്‍ ഇരുത്തിയത് ശരിയായില്ല, ഇത് വെറുമൊരു യാദൃച്ഛികതയാണോ?? അവര്‍ മുന്നിലിരിക്കാന്‍ യോഗ്യതയുള്ളവരാണ്, വിമര്‍ശനവുമായി അഹാന കൃഷ്ണ

Recent Comments

No comments to show.

Archives

  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.