അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച സഹോദരങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈൻ.
രാജ്യത്തെ കണ്ണീരിലാഴ്ത്തിയ അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന്റെ യും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം കൊല്ലം പ്രവാസി അസോസിയേഷന്റെ അനുശോചനം രേഖപ്പെടുത്തുന്നതായും കൊല്ലം പ്രവാസി അസോസിയേഷൻ ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു