കൊച്ചി: കേരളത്തിൽ നിന്നുള്ള പന്ത്രണ്ട് യുവ ഫുട്ബോൾ താരങ്ങൾക്ക് മലേഷ്യയിൽ നടക്കുന്ന അന്താരാഷ്ട്ര പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അവസരം ഒരുക്കി സൂപ്പർ ലീഗ് കേരള. സംസ്ഥാനത്ത് നടന്ന ഏറ്റവും വിപുലമായ ഗ്രാസ്റൂട്ട് തലത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് താരങ്ങൾക്ക് ഈ സുവർണ്ണാവസരം ലഭിച്ചതെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ശ്രീ. നവാസ് മീരാൻ, എസ്.എൽ.കെ ഡയറക്ടർ ശ്രീ. ഫിറോസ് മീരാൻ, എസ്.എൽ.കെ ഡയറക്ടറും സി.ഇ.ഒയുമായ ശ്രീ. മാത്യു ജോസഫ് എന്നിവർ കൊച്ചിയിൽ നടത്തിയ […]