ധനുഷ്, നാഗാർജുന, രശ്മിക മന്ദാന, ജിം സർബ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് ‘കുബേര’. ഇപ്പോള്‍ ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (സിബിഎഫ്സി) നിന്ന് യു എ സർട്ടിഫിക്കറ്റാണ് ഈ ത്രില്ലര്‍ ചിത്രത്തി ലഭിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂറിലധികം ദൈർഘ്യമുള്ള ചിത്രത്തിന്റെ അന്തിമ റൺടൈം 181 മിനിറ്റാണ്.
പ്രമുഖ ടോളിവുഡ് സംവിധായകന് ശേഖര്‍ കമ്മുലയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘കുബേര’ ജൂൺ 20ന് തിയേറ്ററുകളിൽ എത്തും. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ഈ ചിത്രം പണത്തെ അടിസ്ഥാനമാക്കിയുള്ള പല ജീവിതങ്ങളുടെ യാത്ര ആവിഷ്കരിക്കുന്ന ഇമോഷണല്‍ ത്രില്ലറാണ് എന്നാണ് വിവരം.
തമിഴ്, തെലുഗു, ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യുന്ന ഈ മൾട്ടിസ്റ്റാർ ചിത്രം, ആരാധകർക്കിടയിൽ ഇതിനകം തന്നെ ചര്‍ച്ചയായിട്ടുണ്ട്. മൂന്ന് ആഴ്ച മുന്‍പ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു ഇത് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യത നേടിയിരുന്നു.
The post ‘കുബേര’യുടെ സെന്‍സറിംഗ് പൂര്‍ത്തിയായി appeared first on Malayalam Express.