പത്തനംതിട്ട: ഓട്ടോ ഓടിക്കുന്നതിനിടെ മൂന്നര വയസുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിലായി. അത്തിക്കയം കണ്ണമ്പള്ളി ചോവൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ ലിബിൻ സി ജോൺസൺ(23) ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്. ഈ മാസം 12ന് വൈകിട്ട് നാലിനും 5.30നുമിടെയാണ് സംഭവം. ഓട്ടോ ഓടിക്കുന്നതിനിടെ മൂന്നര വയസുകാരിയെ മടിയിലിരുത്തി ദേഹത്തു കടന്നുപിടിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. കുട്ടി വീട്ടിലെത്തിയയുടൻ ശാരീരിക ബുദ്ധിമുട്ടുകൾ കാട്ടിയത് ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിൽ വീട്ടുകാർ കാര്യങ്ങൾ തിരക്കി. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. […]