തിരുവനന്തപുരം: അങ്ങനെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വിവാദത്തിനും പ്രതിഷേധത്തിനുമൊടുവിൽ തീരുമാനത്തിൽ നിന്നു പിൻവലിഞ്ഞ് ഗവർണർ. ഇനി മുതൽ രാജ്‍ഭവൻ നടത്തുന്ന സർക്കാർ പരിപാടികളിൽനിന്ന് ഭാരതാംബ ചിത്രം ഒഴിവാക്കാൻ തീരുമാനം. ഔദ്യോഗിക ചടങ്ങുകളിൽനിന്ന് ഭാരതാംബ ചിത്രവും നിലവിളക്കും ഒഴിവാക്കുമെന്ന് രാജ്‌ഭവൻ അറിയിച്ചതായാണ് വിവരം. സത്യപ്രതിജ്ഞ, കേരളശ്രീ പുരസ്കാരദാന ചടങ്ങുകൾ തുടങ്ങിയ പരിപാടികളിൽനിന്നും ചിത്രവും നിലവിളക്കും ഒഴിവാക്കാനാണ് തീരുമാനമായത്. അതേസമയം, രാജ്ഭവൻറെ ചടങ്ങുകളിൽ ചിത്രവും വിളക്കും തുടരും. നാളത്തെ പ്രഭാഷണവേദിയിലും ഇവ ഉണ്ടാകുമെന്നും രാജ്ഭവൻ അറിയിച്ചു. കാവിക്കൊടിയേന്തിയ ഭാരത മാതാവിന്റെ […]