തിരുവനന്തപുരം: നെടുമങ്ങാട് വലിയമലയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഒരു വയസുകാരന് ദാരുണാന്ത്യം. വിതുര സ്വദേശി ഷിജാദിന്റെ മകൻ ആബിസ് മിൽഹാൻ(1) ആണു മരിച്ചത്. വിതുരയിൽ നിന്ന് നെടുമങ്ങാട് ഭാഗത്തേക്കുള്ള ഓട്ടോയും നെടുമങ്ങാട് നിന്ന് വിതുരയിലേക്ക് പോവുകയായിരുന്ന ബുള്ളറ്റുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷയിൽ ഷിജാദ്, ഭാര്യ നൗഷിത, അവരുടെ മൂന്ന് മക്കൾ എന്നിവരായിരുന്നു. വലിയമല മലമ്പ്രക്കോണിൽ വച്ചായിരുന്നു അപകടം. മാതാവ് നൗഷിമയുടെ കയ്യിലിരുന്നു ആബിസ് മിൽഹാൻ. ഇതിനിടെ ബുള്ളറ്റ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇതോടെ […]