ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ പ്രതികരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവരുടെ അസാന്നിധ്യം തിരിച്ചടിയാണെങ്കിലും യുവനിര പ്രതീക്ഷ കാക്കുമെന്നും ശുഭ്മാന്‍ ഗില്‍ പറഞ്ഞു. പരിശീലകൻ ഗംഭീർ നാട്ടിലേക്ക് മടങ്ങിയെങ്കിലും അദ്ദേഹത്തിന്റെ പദ്ധതികൾ ടീമിനോടപ്പമുണ്ടാകുമെന്നും ഗിൽ കൂട്ടിച്ചേർത്തു.
അതേസമയം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് രോഹിത് വിരമിച്ച സാഹചര്യത്തിലാണ് ഗില്‍ ഇന്ത്യയുടെ ക്യാപ്റ്റനാകുന്നുത്. ഗില്ലിന് കീഴില്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുന്നത്. ജൂണ്‍ 20-മുതലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.
Also Read: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ വിജയികളെ പ്രവചിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം
സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും വിരമിച്ചതിന് ശേഷമുള്ള ആദ്യ പരമ്പര കൂടിയാണിത്. കഴിഞ്ഞ ഓസീസിനെതിരായ ബോർഡർ ഗവാസ്‌കർ ട്രോഫി പരമ്പരയും ന്യൂസിലൻഡിനെതിരായ പരമ്പരയും ഇന്ത്യ തോറ്റിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു തിരിച്ചുവരവാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
The post രോഹിത്, വിരാട് എന്നിവരുടെ അസാന്നിധ്യം തിരിച്ചടിയാണ്, യുവനിര പ്രതീക്ഷ കാക്കും; ശുഭ്മാന്‍ ഗില്‍ appeared first on Express Kerala.