കൊല്ലം ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ “അവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതി”യിൽ റിസോര്‍സ് പേഴ്‌സണ്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തരബിരുദം /ബിരുദം /എ.എസ്.ഡബ്ല്യൂ/ ടി.ടി.സി/ ബിഎഡ്, കുട്ടികളുടെ മേഖലയിലും പരിശീലനമേഖലയിലും പ്രവര്‍ത്തിപരിചയമാണ് യോഗ്യത. ബയോഡേറ്റാ, യോഗ്യത, പ്രവര്‍ത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഫോട്ടോയും സഹിതം ജൂണ്‍ 30 നകം ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്കായി 04742791597 എന്ന നമ്പറിൽ ബന്ധപെടുക.
The post ഒ ആർ സി പരിശീലകരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു appeared first on Express Kerala.