ടെഹ്റാൻ: ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തെറ്റിദ്ധരിപ്പിച്ചു തമ്മിലടിപ്പിച്ച് ലക്ഷ്യം ഭേദിക്കുന്ന പുതിയ തന്ത്രം പരീക്ഷിച്ചതായി ഇറാൻ അവകാശപ്പെട്ടു. പലതലങ്ങളിലുള്ള ആകാശക്കാവൽ മറികടന്ന് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ ഹൈഫയും ടെൽ അവീവും ഉൾപ്പെടെ ഇസ്രയേലിലെ നിർണായക സ്ഥാനങ്ങളിൽ എത്തിയത് ഈ പുത്തൻ തന്ത്രത്തിലൂടെയാണെന്നാണ് അവകാശവാദം. അയേൺ ഡോം പ്രതിരോധ സംവിധാനത്തിലെ മിസൈലുകൾ ഇസ്രയേലിന്റെതന്നെ നെവാതിം വ്യോമതാവളത്തിൽ പതിക്കുന്നതായി അവകാശപ്പെടുന്ന വിഡിയോ തുർക്കിയിലെ മാധ്യമങ്ങൾ പുറത്തുവിടുകയും ചെയ്തു. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സാങ്കേതിക പിന്തുണയുണ്ടായിട്ടും ആക്രമണം തടുക്കാൻ ഇസ്രയേലിന് കഴിഞ്ഞില്ലെന്ന് […]