കനാനസ്കിസ്: ജി7 രാജ്യങ്ങളിൽനിന്ന് നിന്ന് 2014ൽ റഷ്യയെ ഒഴിവാക്കിയത് ശരിയായില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാനഡയിൽ ജി7 ഉച്ചകോടിയിൽ കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്ന ട്രംപ്. അതുപോലെ ചൈനയെ ജി7ൽ ഉൾപ്പെടുത്തുന്നതു നല്ലതാണെന്നും ട്രംപ് പറഞ്ഞു. വ്ലാഡിമിർ പുട്ടിൻ ആഗോള ചർച്ചകളിൽ പങ്കാളിയായാൽ യുക്രെയ്‌നിലെ നിലവിലെ സംഘർഷം തടയാമായിരുന്നു. “പുട്ടിൻ എന്നോട് സംസാരിക്കുന്നു. അദ്ദേഹം മറ്റാരോടും സംസാരിക്കുന്നില്ല. ജി 8ൽ നിന്ന് പുറത്തായപ്പോൾ വളരെയധികം അപമാനിതനായി അദ്ദേഹത്തിന് തോന്നി. അതുകൊണ്ട് […]