
ടെൽ അവീവ്: ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ ഉന്നത സൈനിക കമാൻഡറായ അലി ഷദ്മാനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ‘പെട്ടെന്ന് ഒരു അവസരം ലഭിച്ചതിനെ തുടർന്ന്, ടെഹ്‌റാന്റെ ഹൃദയഭാഗത്തുള്ള ഒരു സ്റ്റാഫ് കമാൻഡ് സെന്റർ ആക്രമിച്ച് യുദ്ധകാല ചീഫ് ഓഫ് സ്റ്റാഫും, ഏറ്റവും മുതിർന്ന സൈനിക കമാൻഡറും, ഇറാനിയൻ പരമോന്നത നേതാവ് അലി ഖമേനിയുടെ ഏറ്റവും അടുത്ത വ്യക്തിയുമായ അലി ഷദ്മാനിയെ കൊലപ്പെടുത്തി” എന്ന് ഇസ്രയേൽ സൈന്യം ഒരു പ്രസ്താവനയിൽ പറഞ്ഞു. ഷദ്മാനിയുടെ മരണം ഇറാൻ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല
The post ഇസ്രയേൽ ആക്രമണം; ഇറാന്റെ ഉന്നത സൈനിക കമാൻഡർ അലി ഷദ്മാനി കൊല്ലപ്പെട്ടതായി റിപ്പോർട്ട് appeared first on Express Kerala.









