ജൂൺ 20 ന് തുടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമില്‍ യുവതാരം സര്‍ഫറാസ് ഖാനെ ഉള്‍പ്പെടുത്താതിരുന്നതിനെ വിമർശിച്ച് മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. ഇംഗ്ലണ്ടിൽ കളിപ്പിക്കാതിരിക്കാനുള്ള എന്ത് തെറ്റാണ് സർഫറാസ് ചെയ്തതെന്നും ഒരാളെ മുൻവിധികളോടെ കാണരുതെന്നും ആകാശ് ചോപ്ര പറഞ്ഞു.
അതേസമയം കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരെയുള്ള പരമ്പരയിലും ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും താരം ടീമിലുണ്ടായിരുന്നു. ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ 150 റണ്‍സ് നേടി തിളങ്ങിയ സര്‍ഫറാസിനെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഒരു മത്സരത്തിൽ പോലും പരിഗണിച്ചില്ല.
Also Read: ‘അസാമാന്യ ബാറ്റിങ് സ്വിങ്ങാണ് വൈഭവിന്’; പുകഴ്ത്തി ബട്ട്ലർ
താരത്തെ പിന്നീട് ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുള്ള ടീമിലേക്കും സെലക്ടര്‍മാര്‍ പരിഗണിച്ചില്ല. എന്നാല്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റിൽ 90 റണ്‍സടിച്ച സര്‍ഫറാസ് ഇന്ത്യൻ സീനിയര്‍ ടീമുമായുള്ള ഇൻട്രാ സ്ക്വാഡ് മാച്ചിൽ സെഞ്ച്വറിയും നേടി അർഹത തെളിയിച്ചു.
The post ഇന്ത്യൻ ടീമില്‍ യുവതാരം സര്‍ഫറാസ് ഖാനെ ഉള്‍പ്പെടുത്താതിരുന്നതിനെ വിമർശിച്ച്; ആകാശ് ചോപ്ര appeared first on Express Kerala.