ടെൽ അവീവ്: ഇറാനെതിരെ ഭീഷണി മുഴക്കി ഇസ്രയേൽ പ്രതിരോധ മന്ത്രി. സദ്ദാം ഹുസൈൻ്റെ പാത പിന്തുടരുന്നവരെ കാത്തിരിക്കുന്നത് സദ്ദാം ഹുസൈൻ്റെ തന്നെ വിധിയെന്നായിരുന്നു ഭീഷണി. അതേസമയം ഇസ്രയേലിന്റെ ഈ ഭീഷണി ഇറാൻ്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയെ ലക്ഷ്യമിട്ടുള്ളതാണ് വിലയിരുത്തൽ. ഇതിനിടെ ഇറാൻ- ഇസ്രയേൽ യുദ്ധത്തിൽ കടുത്ത ആശങ്കയെന്ന് ചൈന പ്രതികരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിഷയത്തിൽ ആദ്യമായാണ് ചൈനയുടെ പ്രതികരണം. ഏതൊരു രാജ്യത്തിന്റെയും സുരക്ഷയും, പരമാധികാരവും ഹനിക്കുന്ന നടപടികൾ ചൈന ശക്തമായി എതിർക്കുന്നുവെന്ന് ഷി […]









