നിലമ്പൂർ: അനിവാര്യമായ ഘട്ടം വന്നപ്പോൾ ആർഎസ്എസുമായി ചേർന്നിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വെളിപ്പെടുത്തൽ. അത് സത്യസന്ധമായ കാര്യമാണെന്നും അത് പറഞ്ഞാൽ വിവാദമാകില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ആർഎസ്എസുമായി ചേർന്നു പ്രവർത്തിച്ചത് അടിയന്തരാവസ്ഥ ഘട്ടമായിരുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു. എംവി ഗോവിന്ദന്റെ വെളിപ്പെടുത്തൽ ഇങ്ങനെ- ‘അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോൾ ആർഎസ്എസുമായി ചേർന്നു പ്രവർത്തിച്ചു. അത് അടിയന്തരാവസ്ഥ കാലത്തായിരുന്നു. അടിയന്തരാവസ്ഥതന്നെ അർദ്ധ ഫാസിസത്തിന്റെ രീതിയായിരുന്നു. അപ്പോൾ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു’ ഗോവിന്ദൻ വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമി […]