: ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ മിസൈൽ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ഇറാനുമായുള്ള എല്ലാ അതിർത്തിയും ‘അനിശ്ചിതമായി’ പാകിസ്ഥാൻ അടച്ചിട്ടതായി പാക് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക്-ഇറാൻ അതിർത്തിയിൽ അനിശ്ചിത കാലത്തേക്ക് കാൽനടയാത്രയോ വാഹന ഗതാഗതമോ ഉണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചതായി പ്രധാന പാക് മാധ്യമമായ ദി ഡോൺ റിപ്പോർട്ട് ചെയ്തു. ഇറാനിൽ നിന്ന് നൂറുകണക്കിന് പാകിസ്ഥാൻ വിദ്യാർത്ഥികളെയും തീർത്ഥാടകരെയും ഒഴിപ്പിച്ചതായും റിപ്പോർട്ട് പറയുന്നു. പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയ്ക്കും ഇറാനും ഇടയിലെ നിർണായകമായ ചാഗി ജില്ലയിലെ തഫ്താൻ […]