ടെൽഅവീവ്: ഏറ്റവും രൂക്ഷമായ ഒരു സംഘർഷമാണ് ഇറാനും ഇസ്രയേലും തമ്മിൽ നടക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തികൾ പങ്കിടുന്നില്ലെങ്കിലും മിസൈലാക്രമണം ശക്തമാണ്. അതിനിടെ കൂടുതൽ യുദ്ധസംവിധാനങ്ങൾ മേഖലയിലേക്ക് വിന്യസിക്കുകയാണ് യുഎസ്. സഖ്യകക്ഷികളുടെ ഇടപെടൽ എങ്ങനെയായിരിക്കുമെന്ന ആശങ്കയിലാണ് ലോകം. ദശാബ്ദങ്ങളായി ഒരു “പ്രോക്സി കോൺഫ്ലിക്റ്റ്” അഥവാ നിഴൽ യുദ്ധമായി കണക്കാക്കിയിരുന്ന ഈ ശീതസമരം, സമീപകാല സംഭവങ്ങളോടെ ഒരു നേരിട്ടുള്ള ഏറ്റുമുട്ടലിലെത്തിയിരിക്കുകയാണ്. ഇത് പശ്ചിമേഷ്യയിൽ മാത്രമല്ല, രാജ്യാന്തര തലത്തിൽത്തന്നെ വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നാണ് പല വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നത്. ഇറാനും […]