പാറശ്ശാല: അച്ഛൻറെ കൈയ്യിൽനിന്ന് താഴെവീണ് പരുക്കേറ്റ നാല് വയസുകാരന് ദാരുണാന്ത്യം. പാറശ്ശാലയ്ക്ക് സമീപം പരശുവയ്ക്കൽ പനയറക്കലിൽ രജിൻ, ധന്യ ദമ്പതികളുടെ ഏക മകൻ ഇമാൻ (4) ആണ് പരുക്കേറ്റ് ചികിത്സയിലിക്കേ മരിച്ചത്. മാരായമുട്ടം ഗവൺമെന്റ് എൽപിഎസ് സ്‌കൂളിലെ നഴ്‌സറി വിദ്യാർഥിയാണ് മരിച്ച ഇമാൻ. ഇന്നലെ രാവിലെ നഴ്‌സറിയിൽ കൊണ്ടുപോകുന്നതിനായി വീട്ടിനുള്ളിൽനിന്ന് പിതാവ് ഇമാനെ കയ്യിലെടുത്ത് പുറത്തിറങ്ങവേ വീടിനുളളിൽ കിടന്ന കളിപ്പാട്ടത്തിൽ ചവിട്ടി പിതാവ് വീഴുകയായിരുന്നു. ആ സമയം പിതാവിൻറെ കൈയ്യിൽനിന്ന് ഇമാൻ താഴെക്ക് തെറിച്ചുവീണു. വീഴ്ചയിൽ തലയ്ക്ക് […]