ട്രംപിന്റെ ഭീഷണിക്കുമറുപടിയുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി. ഭീകര സയണിസ്റ്റ് ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകുമെന്നും “യുദ്ധം ആരംഭിക്കുന്നു” എന്നുമായിരുന്നു ഖമനയിയുടെ മറുപടി. ഇറാന്റെ നിരുപാധിക കീഴടങ്ങൽ ആവശ്യപ്പെട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്കു മറുപടിയായി ബുധനാഴ്ച രാവിലെ എക്സിലാണ് ഇക്കാര്യങ്ങൾ കുറിച്ചത്. ഖമനയിയുടെ പോസ്റ്റ് ഇങ്ങനെ: “ഭീകര സയണിസ്റ്റ് ഭരണകൂടത്തിന് ശക്തമായ മറുപടി നൽകണം. സയണിസ്റ്റുകളോട് ഞങ്ങൾ ഒരു ദയയും കാണിക്കില്ല.” ഇന്നു പുലർച്ചെ ഇറാൻ ഇസ്രായേലിലേക്ക് രണ്ട് റൗണ്ട് ബാലിസ്റ്റിക് മിസൈലുകൾ […]