അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ‘നിരുപാധിക കീഴടങ്ങൽ’ ആഹ്വാനത്തിന് കനത്ത താക്കീതുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഒരിക്കലും ഇറാന്‍ കീഴടങ്ങില്ലെന്നാണ് അദ്ദേഹം ട്രംപിന്റെ ആഹ്വാനത്തിന് മറുപടി നല്‍കിയത്. ഇറാനിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് തന്റെ രഹസ്യതാവളത്തില്‍ നിന്നാണ് ആയത്തുള്ള അലി ഖമേനി ട്രംപിന് മറുപടി നല്‍കിയത്. ഇറാന്‍ ‘ഒരിക്കലും കീഴടങ്ങില്ലെന്നും, ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്ക ഇടപെട്ടാല്‍ ‘പരിഹരിക്കാനാവാത്ത നാശനഷ്ടങ്ങള്‍’ അമേരിക്കയ്ക്ക് ഉണ്ടാകുമെന്ന് ആയത്തുള്ള മുന്നറിയിപ്പ് നല്‍കി.
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്ക സൈനികമായി ഇടപെട്ടാല്‍ അനുഭവിക്കേണ്ടിവരുന്ന ദോഷം തീര്‍ച്ചയായും പരിഹരിക്കാനാകാത്തതായിരിക്കുമെന്നും ഖമേനി എക്സില്‍ എഴുതി. ഇറാനിലെ പരമോന്നത നേതാവ് എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് തങ്ങള്‍ക്കറിയാമെന്നും ഖമേനിക്ക് ‘നിരുപാധികം കീഴടങ്ങാന്‍’ ട്രംപ് അന്ത്യശാസനം നല്‍കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയുമായാണ് ഖമേനി ഇപ്പോൾ രംഗത്ത് എത്തിയത്.
The post അമേരിക്ക ഇടപെട്ടാൽ ‘പരിഹരിക്കാനാകാത്ത നാശനഷ്ടം’: ട്രംപിന് ഖമേനിയുടെ കനത്ത മറുപടി appeared first on Express Kerala.