കൊല്ലം: ആയുർവേദ സ്പാ സെന്ററിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവതിയുടെ സ്വർണം കവർന്ന കേസിൽ നാലുപേർ അറസ്റ്റിൽ. വടക്കേവിള സ്വദേശി റിയാസ്, ഉമയനല്ലൂർ സ്വദേശി ഷാനവാസ്, പരവൂർ സ്വദേശി നൗഫൽ, അയത്തിൽ സ്വദേശി സജാദ് എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലത്ത് പാൽക്കുളങ്ങരയിൽ കവർച്ച നടന്നത്. കാറിലെത്തിയ സംഘം സ്ഥാപനത്തിൽ കയറി ഉടമയായ യുവതിയുടെ മുഖത്ത് പെപ്പർ സ്പ്രേ അടിക്കുകയും, മൊബൈൽ ഫോൺ കൈവശപ്പെടുത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ആഭരണങ്ങൾ ഊരി വാങ്ങി […]