ടെഹ്‌റാൻ/ടെൽ അവീവ്: ഇസ്രയേൽ സൈനിക ആക്രമണങ്ങൾക്ക് പുറമേ ഇറാന് നേരേ ഇസ്രയേലിന്റെ വക സൈബർ ആക്രമണവും. ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലിനുനേരേയും സർക്കാർ ബാങ്കുകൾക്കു നേരെയുമുൾപെടെ ഇസ്രയേലി ഹാക്കർമാരുടെ ആക്രമണമുണ്ടായെന്നാണ് റിപ്പോർട്ട്. സംപ്രേഷണത്തിനിടെ ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലിൽ ഹാക്കർമാർ മറ്റുചില ദൃശ്യങ്ങളും സന്ദേശങ്ങളും പ്രദർശിപ്പിച്ചെന്ന് ‘ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്യുന്നു. വാർത്താ പ്രക്ഷേപണത്തിനിടെ ഇറാനിൽ സ്ത്രീകൾ തങ്ങളുടെ സ്വാതന്ത്ര്യത്തിനായി നടത്തിയ പ്രക്ഷോഭങ്ങളുടെ ദൃശ്യങ്ങളാണ് ഔദ്യോഗിക ടിവി ചാനലിൽ ഏതാനും നിമിഷത്തേക്ക് പ്രത്യക്ഷപ്പെട്ടത്. 2022-ൽ മഹ്‌സ […]









