
എല്ലാവർക്കും പൊതുവെ ചായ ഇഷ്ടമാണ്. പല തരം വെറൈറ്റി ചായകളും നമ്മൾ പരീക്ഷിക്കാറുണ്ട്. ആന്റി ഓക്സിഡന്‍റുകൾ കൊണ്ട് സമ്പുഷ്ടമായ ഒരു ചായ പരിചയപ്പെടാം. രക്തസമ്മർദം കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായകരമായ ചായ കൂടിയാണിത്.
ചേരുവകൾ നോക്കാം
5 – 6 ചെമ്പരത്തി പൂവ്
1 കഷ്ണം ഇഞ്ചി
ഒരു ചെറിയ കഷ്ണം പട്ട
3 ഗ്ലാസ് വെള്ളം
ആവശ്യത്തിന് തേൻ
നാരങ്ങയുടെ നീര്
തയ്യാറാക്കുന്ന വിധം
ചെമ്പരത്തിയുടെ ഇതളുകൾ വേർതിരിച്ചെടുത്ത ശേഷം നന്നായി കഴുകുക. എടുത്തുവെച്ച 3 ഗ്ലാസ് വെള്ളം തിളപ്പിക്കുക. വെള്ളം ചെമ്പരത്തി ഇതളിലേക്ക് ഒഴിച്ച് 2 മിനിറ്റോളം അടച്ച് വെയ്ക്കുക. തുടർന്ന് പൂവിന്റെ ചുവന്ന നിറം വെള്ളത്തിലേക്ക് കലർന്ന് കടും ചുവപ്പ് നിറം ആവുമ്പോൾ അരിച്ചെടുക്കുക. തുടർന്ന് നാരങ്ങാ നീരും തേനും കൂടി അതിലേക്ക് യോജിപ്പിക്കുക. ചെമ്പരത്തി ചായ റെഡി.
The post ഒരു ചുവപ്പ് ചായയുടെ റെസിപ്പി നോക്കാം appeared first on Express Kerala.









