
ദുബായ്: ദുബായിൽ വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ദുബായ് പൊലീസ് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം ഓടിക്കൊണ്ടിരുന്ന കാറിൽനിന്ന് 5 വയസ്സുകാരൻ വീണ് പരുക്കേറ്റ പശ്ചാത്തലത്തിലാണ് ദുബായ് പൊലീസ് നിയമം കർശനമാക്കിയത്.
അപകടങ്ങളിൽനിന്നും പരിക്കുകളിൽ നിന്നും കുട്ടികളെ രക്ഷിക്കുന്നതിന് പൊതു സുരക്ഷാ ചട്ടങ്ങൾ പാലിക്കണമെന്നും ദുബായ് പൊലീസ് ഓർമിപ്പിച്ചു. അപ്രതീക്ഷിതമായി വാഹനത്തിന്റെ വാതിലുകളിലൊന്ന് തുറന്നപ്പോൾ അമ്മയോടൊപ്പം ഇരിക്കുകയായിരുന്ന കുട്ടി പുറത്തേക്കു വീഴുകയായിരുന്നുവെന്ന് ദുബായ് പൊലീസ് ജനറൽ ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. വാഹനത്തിനു വേഗം കുറവായിരുന്നതിനാൽ പരുക്ക് ഗുരുതരമായില്ല.
Also Read: ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ പുരസ്കാരം; ഇനി ഖത്തർ എയർവേസിന് സ്വന്തം
നിർദേശങ്ങൾ
∙ പ്രായത്തിന് അനുസൃതമായ ചൈൽഡ് സീറ്റുകൾ സ്ഥാപിച്ച് കുട്ടികളെ സുരക്ഷിതരാക്കി ഇരുത്തണം.
∙ സീറ്റ് ബെൽറ്റുകൾ ഘടിപ്പിച്ചുവെന്ന് ഉറപ്പാക്കണം.
∙ മുൻ സീറ്റുകളിൽ കുട്ടികളെ ഇരുത്തരുത്.
∙ പുറപ്പെടും മുൻപ് ഡോറുകളെല്ലാം അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
∙ കുട്ടികൾ പിൻസീറ്റിലാണെങ്കിലും ഇടയ്ക്കിടെ ശ്രദ്ധ വേണം.
∙ കുട്ടികൾ ഡോർ തുറക്കുന്നതും അതിന്മേൽ ചാരിയിരിക്കുന്നതും ഒഴിവാക്കണം.
∙ വാഹനത്തിൽ കുട്ടികളെ തനിച്ചാക്കി പോകരുത്.
The post വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം; നിർദേശങ്ങളുമായി ദുബായ് പൊലീസ് appeared first on Express Kerala.









