ബഹ്‌റൈനിലെ പ്രവാസി കലാ പ്രവർത്തകർ അണിയിച്ചൊരുക്കുന്ന “ദ റെഡ് ബലൂൺ ” ഷോർട് ഫിലിമിന്റെ ആദ്യ പ്രദർശനം ഈ മാസം 20 ന് ദാന മാൾ എപ്പിക്സ് സിനിമാസിൽ നടക്കും. കുട്ടിസാറ എന്റർടൈൻമെന്റ്ന്റെ ബാനറിൽ അണിയിച്ചൊരുക്കുന്ന ഈ ഷോർട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് വികാസ് സൂര്യയും ലിജിൻ പോയിലും ചേർന്നാണ്. സസ്പെൻസ് ത്രില്ലെർ ആയ ദ റെഡ് ബലൂൺ ബഹ്‌റൈനിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
പ്രിയ ലിജിൻ ആണ് പ്രൊഡ്യൂസർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാജി പുതുക്കുടി, ഷംന വികാസ്. സാദിഖ്, കുട്ടി സാറ, ധനേഷ്, ജോസ്ന, ബിസ്റ്റിൻ. പ്രശോബ്, സിംല, രമ്യ ബിനോജ് , ജെൻസൺ, ജെസ്സി, ദീപക് തണൽ , സൂര്യദേവ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഈ ചിത്രത്തിന്റെ ടെക്നിക്കൽ സൈഡിൽ പ്രവർത്തിച്ചവരെല്ലാം സിനിമ മേഖലയിൽ നിന്നും ഉള്ളവർ ആയതിനാൽ ബഹ്‌റൈനിലെ കലാ പ്രേമികൾ ഏറെ ആകാംഷയോടെയാണ് ചിത്രത്തിൻ്റെ റിലീസിനായി കാത്തിരിക്കുന്നത്.








