വാഷിങ്ടൺ: ഇസ്രയേൽ- ഇറാൻ യുദ്ധത്തിൽ ഇറാനെതിരെ സാധ്യമായ എല്ലാ നടപടികൾക്കും അമേരിക്ക നീങ്ങുന്നതായി റിപ്പോർട്ട്. ഇതിനിടയിൽ ആശങ്ക വർദ്ധിപ്പിക്കാനായി ലൂസിയാനയിലെ ബാർക്‌സ്‌ഡെയ്ൽ വ്യോമസേനാ താവളത്തിൽ നിന്നും പറന്നുയർന്ന് യുഎസ് സൈനിക വിമാനമായ ‘ഡൂംസ്ഡേ പ്ലെയിൻ’. ആണവ ആക്രമണത്തെ അതിജീവിക്കാൻ കഴിയുന്ന E-4B നൈറ്റ് വാച്ച് എന്നറിയപ്പെടുന്ന വിമാനം നാല് മണിക്കൂറിലധികം ആകാശ നിരീക്ഷണം നടത്തിയതിനുശേഷം മേരിലാൻഡിലെ ജോയിന്റ് ബേസ് ആൻഡ്രൂസിൽ ലാൻഡിങ് നടത്തി. അതേസമയം ഇസ്രയേൽ- ഇറാൻ സംഘർഷങ്ങൾ വർദ്ധിച്ചുവരുന്നതിനിടയിലുള്ള യുഎസ് നീക്കം വലിയ തോതിലുള്ള ഒരു […]