തൃശൂർ: നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനോട് തനിക്ക് വ്യക്തിപരമായി ഇഷ്ടമാണെന്ന് ഹിരൺദാസ് മുരളി എന്ന റാപ്പർ വേടൻ. ഇന്ന ആളുകൾ ജയിക്കണം എന്ന അഭിപ്രായമില്ല. തിരഞ്ഞെടുപ്പ് നല്ല രീതിയിൽ നടക്കണം. തനിക്ക് കൂടുതൽ പറയാനുണ്ടെന്നും എന്നാൽ ഇപ്പോൾ അക്കാര്യങ്ങൾ പറഞ്ഞ് കൂടുതൽ പ്രശ്‌നത്തിലാകുന്നില്ലെന്നും വേടൻ നിലമ്പൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോൾ നടക്കുന്നത് വലിയ രാഷ്ട്രീയ നാടകമാണെന്നും അതിനോട് പ്രതികരിക്കാനില്ലെന്നും വേടൻ പറഞ്ഞു. താൻ സ്വതന്ത്ര സംഗീതജ്ഞനാണ്. സ്വതന്ത്രമായി പാട്ടെഴുതുകയും ആളുകൾക്ക് വേണ്ടി സംസാരിക്കുകയുമാണ് ലക്ഷ്യം. അത് […]