ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. യുവതാരം ശുഭ്മന്‍ ഗില്ലിന്റെ കീഴില്‍ ഇന്ത്യ ഇറങ്ങുന്ന ആദ്യ ടെസ്റ്റ് മത്സരം കൂടിയാണിത്. രോഹിത് ശര്‍മയുടെയും വിരാട് കോഹ്ലിയുടെയും വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യ കളിക്കുന്ന ആദ്യ റെഡ് ക്രിക്കറ്റ് മത്സരം കൂടിയാണ് ഇത്. ഇപ്പോള്‍ ഈ പരമ്പരക്ക് മുന്നോടിയായി കോഹ്ലിയുടേയും രോഹിത്തിന്റെയും ടെസ്റ്റ് ടീമിലുള്ള അഭാവത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. കോഹ്ലിയുടേയും രോഹിത്തിന്റെയും അഭാവത്തില്‍ ഏതെല്ലാം താരങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നും ഇര്‍ഫാന്‍ പത്താന്‍ ചൂണ്ടിക്കാട്ടി.
Also Read: റയല്‍ മഡ്രിഡിന് തിരിച്ചടി: കിലിയന്‍ എംബാപ്പെ ആശുപത്രിയില്‍
‘രോഹിത്തും കോഹ്ലിയും വലിയ താരങ്ങളാണ്. എന്നാല്‍ അവരുടെ പ്രകടനങ്ങള്‍ ക്രമേണ കുറഞ്ഞുവന്നു. ഒരു പുതിയ താരം ശരാശരി 20-25 റണ്‍സ് സ്‌കോര്‍ ചെയ്യുകയാണെങ്കില്‍ അദ്ദേഹം കോഹ്ലിയുടെ ജോലി ചെയ്യുന്നു എന്നാണ് അര്‍ത്ഥം. രോഹിത്തിന്റെയും കോഹ്ലിയുടെയും പരിചയസമ്പത്ത് ടീമിന് നഷ്ടമാവും. എന്നാല്‍ ഇവരുടെ അഭാവത്തില്‍ കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുംമ്ര എന്നിവര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കേണ്ടി വരും’, ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.
The post കോഹ്ലിയുടേയും രോഹിത്തിന്റെയും അഭാവത്തില്‍ ആ മൂന്ന് താരങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണം: ഇര്‍ഫാന്‍ പത്താന്‍ appeared first on Express Kerala.