മഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ സൂപ്പർ താരം കിലിയന്‍ എംബാപ്പെ ആശുപത്രിയില്‍. വയറ്റിലെ അണുബാധ മൂലം ഫ്രഞ്ച് സ്ട്രൈക്കർ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ക്ലബ് സ്ഥിരീകരിച്ചു. ഗ്യാസ്ട്രോഎന്റൈറ്റിസ് ബാധിച്ചാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ക്ലബ്ബ് പ്രസ്താവനയിലൂടെ അറിയിച്ചത്. ഫിഫ ക്ലബ് ലോകകപ്പ് കളിക്കുന്ന സ്പാനിഷ് ക്ലബിന് കനത്ത തിരിച്ചടിയാണ് എംബാപ്പെയുടെ അഭാവം.
Also Read: ഹോക്കി ഇന്ത്യ മാസ്റ്റേഴ്സ് കപ്പിന് ചെന്നൈയിൽ തുടക്കം
ക്ലബ് ലോകകപ്പിലെ ആദ്യ മത്സരം എംബാപ്പെ കളിച്ചിരുന്നില്ല. അല്‍-ഹിലാലുമായുള്ള മത്സരത്തില്‍ റയല്‍ സമനില വഴങ്ങുകയും ചെയ്തിരുന്നു. ഇരു ടീമുകളും ഓരോ ഗോള്‍ വീതമാണ് നേടിയത്. പുതിയ പരിശീലകനായി സാബി അലോണ്‍സോ അടുത്തിടെയാണ് ചുമതലയേറ്റത്. താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി അലോണ്‍സോ അറിയിച്ചു. എംബാപ്പെയ്ക്ക് പകരം റയല്‍ മഡ്രിഡ് ബി താരമായ ഗോള്‍സാലോ ഗാര്‍ഷ്യയാണ് ഇറങ്ങിയത്. ക്ലബ് ലോകകപ്പില്‍ ജൂണ്‍ 22-നാണ് റയലിന്റെ അടുത്ത മത്സരം.
The post റയല്‍ മഡ്രിഡിന് തിരിച്ചടി: കിലിയന്‍ എംബാപ്പെ ആശുപത്രിയില്‍ appeared first on Express Kerala.