വാഷിങ്ടൻ: ഇസ്രയേൽ–ഇറാൻ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ മധ്യപൂർവദേശ മേഖലയിലേക്ക് യുദ്ധവിമാനങ്ങളും പടക്കപ്പലുകളും കൊണ്ടുവരാൻ യുഎസ് നടപടി തുടങ്ങി. നിലവിൽ യുഎസിന് മേഖലയിൽ 19 കേന്ദ്രങ്ങളിലായി 40,000 സൈനികരുണ്ട്. ഇതിൽ ഇറാഖ്, ബഹ്റൈൻ, ഈജിപ്ത്, ജോർദാൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സ്ഥിരം കേന്ദ്രങ്ങളും ഉൾപ്പെടും. കുവൈത്തിലുളള 5 കേന്ദ്രങ്ങളിലായി 13,500 സൈനികർക്കുളള സൗകര്യമുണ്ട്. മധ്യേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ എയർബേസായ ഖത്തർ അൽ ഉദൈദ് എയർബേസിൽ 10000 സൈനികരും ബി52, എഫ്15, എഫ്16 എന്നിവയടക്കം […]