ഇടുക്കി: ഉപ്പുതറ പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ കോടികളുടെ ക്രമക്കേടെന്നു കണ്ടെത്തൽ. പദ്ധതിവഴി അനർഹരായ 150 പേർ വീടുകൾ തട്ടിയെടുത്തതായി കണ്ടെത്തി. ഇവർ രാഷ്ട്രീയ സ്വാധീനവും ഉദ്യോഗസ്ഥ ബന്ധവും മുതലെടുത്താണ് തട്ടിപ്പ് നടത്തിയതെന്നു വിജിലൻസ് കണ്ടെത്തൽ. 27 പേർ സർക്കാരിൽ നിന്ന് തട്ടിയെടുത്തത് 1.14 കോടി രൂപയെന്നും പ്രാഥമിക കണക്ക്. അതേസമയം സിപിഐഎം പ്രതിനിധിയും കോൺഗ്രസ് നേതാവുമുൾപെടെയുള്ളവർ തട്ടിപ്പ് നടത്തിയതായാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡൻറും ഉൾപ്പെടെ 27 […]