കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനിടെ കുടുംബ സംഗമത്തിലേക്ക് സ്വതന്ത്ര സ്ഥാനാർഥിയായ പിവി അൻവറിനെ ക്ഷണിച്ച് പരിപാടി നടത്തിയവരെ പുറത്താക്കി മുസ്ലിം ലീഗ്. തിരുവമ്പാടിയിലെ കുടുംബ സംഗമവുമായി ബന്ധപ്പെട്ടാണ് നടപടി. മുസ്ലീം ലീഗ് വിമതർ നേതൃത്വത്തെ വെല്ലുവിളിച്ചായിരുന്നു ഈ മാസം 15 ന് തിരുവമ്പാടിയിൽ കെഎംസിസി കുടുംബ സംഗമം സംഘടിപ്പിച്ചത്. ഇതിൽ സംഘാടകരായ നാലു പേരെ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി മുസ്ലിം ലീഗ് നേതൃത്വം അറിയിച്ചു. തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെഎം അബ്ദുറഹ്മാൻ, അറഫി […]