ടെഹ്റാൻ: മൂന്ന് ആണവോർജ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ. മൂന്ന് ആണവോർജ കേന്ദ്രങ്ങളും നേരത്തെ ഒഴിപ്പിച്ചതാണ്. വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് ഇറാൻറെ അവകാശവാദം. ആണവ വികിരണം ഉണ്ടാക്കുന്ന വസ്തുക്കൾ മൂന്ന് കേന്ദ്രങ്ങളിലും ഇല്ലെന്നാണ് ഇറാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തത്. അതേസമയം ഫോർദോ ആണവ നിലയം അവസാനിച്ചെന്നാണ് ട്രംപിൻറെ അവകാശവാദം. അതേസമയം ആക്രമണം വിജയമാണെന്നും ഇനിയൊരു ആക്രമണമുണ്ടാകില്ലെന്നും യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇന്ത്യൻ സമയം രാവിലെ 7.30 ന് ട്രംപ് യുഎസ് ജനതയെ അഭിസംബോധന […]