തിരുവല്ല : തിരുവല്ല പെരുംതുരുത്തിയില്‍ കാര്‍ വാഷിങ് സെന്ററിന് തീപിടിച്ചു. അഗ്നിബാധയിൽ സ്ഥാപനവും മൂന്ന് കാറുകളും കത്തി നശിച്ചു. പെരുംതുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ത്തിക കാര്‍ വാഷിങ് സെന്ററില്‍ ആണ് അഗ്നിബാധ ഉണ്ടായത്. തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ നിന്നും എത്തിയ മൂന്ന് അഗ്‌നി ശമനസേനാ യൂണിറ്റുകള്‍ ചേര്‍നാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം തിരുവല്ല പുഷ്പഗിരി ആശുപത്രിക്ക് സമീപത്തെ പെന്തക്കോസ്ത് മിഷന്‍ ആരാധനാലയത്തിന്റെ പിന്‍വശത്തെ വിറകുപുരയിലും വന്‍ അഗ്നിബാധ ഉണ്ടായിരുന്നു.
The post തിരുവല്ലയിലെ കാര്‍ വാഷിങ് സെന്ററില്‍ വന്‍ അഗ്നിബാധ appeared first on Express Kerala.