ഇസ്‌ലാമാബാദ്: ഏതാനും ദിവസങ്ങളെയായുള്ളു അടുത്ത വർഷത്തെ സമാധാന നൊബേൽ പുരസ്കാരത്തിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേര് പാക്കിസ്ഥാൻ ശുപാർശ ചെയ്തിട്ട്. എന്നാൽ ഇന്ന് അതേ പാക്കിസ്ഥാൻതന്നെ ഇറാനിൽ യുഎസ് നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് രംഗത്തെത്തി. കഴിഞ്ഞ മാസം ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനുമായി ഉടലെടുത്ത സംഘർഷ സാഹചര്യത്തിൽ ഇടപെട്ടെന്നു പറഞ്ഞാണ് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് ട്രംപ് അർഹനാണെന്ന് പാക്കിസ്ഥാൻ വിശേഷിപ്പിച്ചത്. അമേരിക്കയുടെ നടപടിയെ അപലപിക്കുന്നതായി പാക്ക് വിദേശകാര്യമന്ത്രാലയം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ‘‘മേഖലയിലെ പ്രശ്നങ്ങൾ […]