ന്യൂഡൽഹി: റഫാൽ കരാറിനെ ന്യായീകരിച്ച് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ. കരാറിനെച്ചൊല്ലിയുള്ള വിമർശനങ്ങളെ തള്ളിയ അദ്ദേഹം, റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയുടെ സൈനികശക്തിയെ വർധിപ്പിക്കുകയേയുള്ളൂവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സഹകരണം മെച്ചപ്പെടുത്തുമെന്നും കൂട്ടിച്ചേർത്തു. കരാർ ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മാക്രോൺ പറഞ്ഞു. ‘നമ്മൾ എല്ലായ്‌പ്പോഴും തദ്ദേശനിർമിത ഘടകങ്ങൾ കൂട്ടാനുള്ള ശ്രമങ്ങളിലാണ്. അക്കാര്യം ദസ്സോ എവിയേഷൻ്റെയും ഇന്ത്യൻ സർക്കാരും തമ്മിലുള്ള ചർച്ചയുടെ ഭാഗമാണ്. റഫാൽ നിങ്ങളുടെ രാജ്യത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നിരിക്കേ ആളുകൾക്ക് എങ്ങനെ ഇതിനെ വിമർശിക്കാൻ സാധിക്കുമെന്ന് എനിക്ക് […]






