ചേർത്തല: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടിങ്ങിയെന്ന ആരോപണം വിവാദമായിരിക്കെ മറ്റൊരു മറവിക്കേസ് കൂടി പുറത്ത്, ചേർത്തല താലൂക്ക് ആശുപത്രിയിലാണ് ഗുരുതര അനാസ്ഥയുണ്ടായത്. വാഹനാപകടത്തിൽ പരുക്കേറ്റയാളുടെ കൈയിലെ ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടിയെന്നാണ് ആരോപണം. വളമംഗലം സ്വദേശി രാധാകൃഷ്ണൻ പിള്ളയാണ് പരാതിയുമായി രംഗത്ത് വന്നത്. ഓട്ടോഡ്രൈവറാണ് 60 കാരനായ രാധാകൃഷ്ണൻ പിള്ള. കഴിഞ്ഞ ഡിസംബർ 18ന് ഓട്ടോയ്ക്ക് കുറുകെ നായ ചാടിയാണ് അപകടമുണ്ടായത്. ഓട്ടോമറിഞ്ഞ് ചില്ലുൾപ്പെടെ തകരുകയും രാധാകൃഷ്ണന് തലയ്ക്കും […]









