ടെഹ്‌റാൻ: അമേരിക്കകൂടി ഇസ്രയേലിനൊപ്പം അണി ചേർന്നതോടെ ആക്രമണം കൂടുതൽ കടുപ്പിച്ച് ഇറാൻ. ഇസ്രയേലിനെതിരെ തങ്ങളുടെ വജ്രായുധമായ ഖോറാംഷഹർ 4 മിസൈൽ പ്രയോഗിച്ചുവെന്ന് വിവരം. 2017ലാണ് ഇറാൻ ഖോറാംഷഹർ മിസൈലുകൾ അവതരിപ്പിച്ചത്. 2,000 കിലോമീറ്റർ ദൂരപരിധിയും 1,500-1,800 കിലോഗ്രാം ഭാരവും വഹിക്കാൻ ശേഷിയുള്ള കൂറ്റൻ മിസൈലാണ് ഖോറാംഷഹർ 4. മാത്രമല്ല നാശത്തിന്റെ വ്യാപ്തി വർധിപ്പിക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളിലെ ഏറ്റവും ഭാരമേറിയ മിസൈലാണ് ഇത്. അതുപോലെ ഇറാൻെറ കൈവശമുള്ളതിൽ വച്ച് ഏറ്റവും വലിയ മിസൈലും […]