ടെഹ്‌റാന്‍: ഇസ്രയേലിനെതിരായ ആക്രമണത്തില്‍ ഇറാന്‍ തങ്ങളുടെ വജ്രായുധമായ ഖോറാംഷഹര്‍ 4 മിസൈല്‍ പ്രയോഗിച്ചുവെന്ന് റിപ്പോര്‍ട്ട്. 2017ലാണ് ഇറാന്‍ ഖോറാംഷഹര്‍ മിസൈലുകള്‍ അവതരിപ്പിച്ചത്. 2,000 കിലോമീറ്റര്‍ ദൂരപരിധിയും 1,500-1,800 കിലോഗ്രാം ഭാരവും വഹിക്കാന്‍ ശേഷിയുള്ള കൂറ്റന്‍ മിസൈലാണ് ഖോറാംഷഹര്‍ 4. നാശത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാനാകും എന്നതാണ് സവിശേഷത. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളിലെ ഏറ്റവും ഭാരമേറിയ മിസൈലാണ് ഇത്.
1980കളിലെ ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ കനത്ത പോരാട്ടത്തിന് വേദിയായ ഇറാന്‍ നഗരത്തിന്റെ പേരാണ് മിസൈലിന് നല്‍കിയിരിക്കുന്നത്. ഖൈബര്‍ എന്ന പേരിലും ഈ മിസൈല്‍ അറിയപ്പെടുന്നു. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഇസ്രയേലിനെതിരായ ആക്രമണത്തില്‍ ഇറാന്‍ ഖോറാംഷഹര്‍ ഉപയോഗിച്ചത്.
Also Read: ഇറാനില്‍ അമേരിക്ക നടത്തിയത് ‘ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍’; വന്‍ നാശനഷ്ടങ്ങളുണ്ടായെന്ന് പെന്റഗണ്‍
അമേരിക്കന്‍ നടപടിക്ക് ശേഷം ഇറാന്‍ കുറഞ്ഞതു 40 മിസൈലുകളെങ്കിലും വിക്ഷേപിച്ചുവെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രയേലിന്റെ തീരമധ്യ പ്രദേശങ്ങളിലും, ഡാന്‍ ജില്ലയിലും വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ന്നതിന്റെ ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ദ്രുതഗതിയിലുള്ള രക്ഷാപ്രവര്‍ത്തനം അഗ്‌നിരക്ഷാസേനകള്‍ നടത്തുകയാണെന്നാണു വിവരം. ഇറാന്റെ ഉന്നത സുരക്ഷാ അതോറിറ്റിയായ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ തീരുമാനംകൂടി വന്നാല്‍ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നതില്‍ അന്തിമ തീരുമാനം.
The post ഇസ്രയേലിനെതിരെ ‘വജ്രായുധം’ തൊടുത്ത് ഇറാന്‍ ? ഖോറാംഷഹര്‍ 4 പ്രയോഗിച്ചെന്ന് വിവരം appeared first on Express Kerala.