ടെഹ്റാൻ: ഇറാൻ ഇസ്രയേലിലേക്കും തൊടുത്ത ഖൊറംഷഹർ-4 മിസൈൽ ഒന്നൊന്നര ഐറ്റമാണെന്നു പുറത്തുവരുന്ന റിപ്പോർട്ട്. ഇതിന് 2,000 കിലോമീറ്റർ ദൂരപരിധിയും. 1,500 കിലോയോളം സ്‌ഫോടനസാമഗ്രികൾ വഹിക്കാനുള്ള ശേഷിയുണ്ട്. മാത്രമല്ല ഇത് ഇറാന്റെ കൈവശമുള്ള ഏറ്റവും വലിയ മിസൈലുകളിൽ ഒന്നാണ് താനും. 1980-കളിൽ ഇറാൻ- ഇറാഖ് യുദ്ധം നടന്നപ്പോൾ കനത്ത പോരാട്ടത്തിന് വേദിയായ ഖൊറംഷഹർ നഗരത്തോടുള്ള ആദരസൂചകമായാണ് മിസൈലിന് ഈ പേരിട്ടതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2017-ലാണ് ഈ മിസൈൽ ഇറാൻ അവതരിപ്പിച്ചത്. പിന്നീട് 2019-ൽ ഇത് പരിഷ്‌കരിച്ചതായും റിപ്പോർട്ടുകളുണ്ട്. വടക്കൻ […]