നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പില്‍ ഏഴ് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് 6000 ലേറെ വോട്ടിന്റെ ഭൂരിപക്ഷം. എം സ്വരാജ് രണ്ടും പി.വി. അന്‍വര്‍ മൂന്നും സ്ഥാനങ്ങളിലാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ഷൗക്കത്തായിരുന്നു മുന്നില്‍. ആദ്യം എണ്ണിയത് വഴിക്കടവിലെ വോട്ടാണ്. യുഡിഎഫിന് ആധിപത്യമുള്ള മേഖലയായിട്ടും പ്രതീക്ഷിച്ച മുന്‍തൂക്കം കിട്ടിയില്ല. മൂത്തേടത്തെ നിലയും സമാനമായിരുന്നു. അൻവർ 10000 വോട്ടുകൾ നേടി. യുഡിഎഫിന് ഭീഷണിയായി പിവി അന്‍വര്‍ വോട്ട് പിടിച്ചതും അല്‍പം ക്ഷീണമായി. ഇതോടെ ആദ്യ റൗണ്ടില്‍ യുഡിഎഫിന് […]